വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കെതിരെ കേരളത്തിന് 62 റണ്‍സിന്റെ തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച നടന്ന മത്സരത്തിൽ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി.
മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബറോഡയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പക്ഷേ ഈ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബറോഡയുടെ ബാറ്റിങ്.