കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. 28 കിലോ കഞ്ചാവുമായി കളമശ്ശേരി സ്വദേശി ഷാജി സി.എം, പശ്ചിമബംഗാള്‍ സ്വദേശി മോമിനൂല്‍ മാലിദ എന്നിവരാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടിയിലായത്.
ഇരുവരും ടൂറിസ്റ്റ് ബസിലാണ് യാത്ര ചെയ്തിരുന്നത്.സംശയാസ്പദമായ സാഹചര്യത്തില്‍ ഡാന്‍സാഫ് രണ്ടുപേരെ തടഞ്ഞുവെച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസബ പോലീസാണ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചത്.പെരുമ്പാവൂരിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഒഡീഷയില്‍ നിന്നാണ് ഇത് വാങ്ങിയതെന്നുമാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.