ബെംഗളൂരു: തെലങ്കാനയില്‍ കിങ്ഫിഷര്‍, ഹെയ്നകന് ബിയറുകള് വിതരണം നിര്‍ത്തുന്നു. ബിയര്‍ നിര്‍മ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസാണ് ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് അറിയിച്ചത്. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊത്തം ബിയര്‍ വിതരണം നിര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് തീരുമാനിച്ചത്.
ഇതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ് യുണൈറ്റഡ് ബ്രൂവറീസ്. 33.1 % വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബിയര്‍ വിറ്റഴിഞ്ഞ സംസ്ഥാനമാണ് തെലങ്കാന.