കൊടകര കുഴല്‍പ്പണക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കുഴല്‍പ്പണമായി എത്തിയതെന്നാണ് തിരൂര്‍ സതീഷ് വെളിപ്പെടുത്തുന്നത്. ധര്‍മരാജനെന്ന ആളാണ് ആറ് ചാക്കുകളിലായി കെട്ടി പണം കൊണ്ടുവന്നത്. പണത്തിന് കാവലിരുന്നത് താനാണ്. ധര്മരാജന് താന്‍ മുറി എടുത്ത് കൊടുത്തെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉന്നയിച്ച സതീഷിനെ സാമ്പത്തിക ക്രമക്കേടിന് പാര്‍ട്ടി പുറത്താക്കിയതാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍ പറഞ്ഞു. സതീശനെ സിപിഐഎം വിലയ്ക്കെടുത്തതാണ്. പണം കൊടുത്താല്‍ സതീശന് എന്തും പറയുമെന്നും ഇത്രയും നാള് എന്തുകൊണ്ട് ഒന്നും പറഞ്ഞില്ലെന്നും അനീഷ് കുമാര്‍ ചോദിച്ചു.
ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. സതീശന് യാതൊരു വിശ്വാസ്യതയും ഇല്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തൃശൂര്‍ ജില്ലാ പ്രസിഡന്റ് പറഞ്ഞു.