കൊച്ചി: സോഫ്റ്റ്വെയര് അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത സോഫ്റ്റ് വെയര്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 203.7 കോടി രൂപയുടെ അറ്റാദായം നേടി.
അറ്റാദായത്തില്‍ 44.7 ശതമാനമാണ് വര്‍ധന. വരുമാനം 20.1 ശതമാനം ഉയര്‍ന്ന് 17.3 കോടി രൂപയിലെത്തി. തുടര്‍ച്ചയായി 17-ാം പാദത്തിലും കമ്പനി വളര്‍ച്ച കൈവരിച്ചു.
സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് തുടരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വര്‍ഷവും തങ്ങളുടെ വരുമാന വളര്‍ച്ചയും ലാഭക്ഷമതയും ഉയര്‍ന്നു.
സാങ്കേതികവിദ്യയിലടക്കം നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍ഗണന തുടരുമെന്നും കെപിഐടി സഹസ്ഥാപകനും സിഇഒയും എംഡിയുമായ കിഷോര്‍ പാട്ടീല്‍ പറഞ്ഞു.
തങ്ങള്‍ ട്രക്കുകളിലെയും ഓഫ്-ഹൈവേ സബ്-വെര്‍ട്ടിക്കലുകളിലെയും നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പാതയിലാണെന്ന് കെപിഐടി പ്രസിഡന്റും ജോയിന്റ് എംഡിയുമായ സച്ചിന് ടിക്കേര് പറഞ്ഞു.