ഭിന്നശേഷിക്കാരനെ മര്‍ദിച്ചതില്‍ തലസ്ഥാനത്ത് കെ എസ് യു പ്രതിഷേധം. യൂണിവേഴ്സിറ്റി കോളേജിലേക്കാണ് കെ എസ് യു മാര്‍ച്ച് നടത്തുന്നത്. പ്രതിഷേധക്കാരും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇനിയൊരു ഇടിമുറിയോ, മറ്റൊരു സിദ്ധാർഥനോ ഉണ്ടാകാൻ അനുവദിക്കില്ലെന്നാണ് കെ എസ് യു പ്രവർത്തകർ വിശദീകരിക്കുന്നത്. ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നാണ് പ്രവർത്തകർ പറയുന്നത്.
അനസിന് നീതി ഉറപ്പാക്കണമെന്നതുപോലെ ഇടിമുറികളുടെ അവസാനം കണ്ടിട്ടേ കെ എസ് യു പ്രതിഷേധത്തിൽ നിന്ന് പിന്മാറൂ എന്നാണ് പ്രവർത്തകർ വ്യക്തമാക്കുന്നത്.