കൊച്ചി: കേരള സര്‍വ്വകലാശാല താല്കാലിക വൈസ് ചാന്‍സിലറായി പ്രൊഫ. കെ ശിവപ്രസാദിനെ നിയമിച്ച നടപടി സറ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. താല്കാലിക വിസിയെ നിയമിച്ച ചാന്‍സിലര്‍കൂടിയായ ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടിയുടെ തീരുമാനം.
കെ ടി യു വിസിയുടെ താല്കാലിക ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ വി സി ഡോ സതി ഗോപിനാഥിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് ചാന്‍സിലര്‍ കെ ശിവപ്രസാദിനെ താല്കാലിക വിസിയായി നിയമിച്ചുകൊണ്ട് ഉത്തരവായത്.
സര്‍ക്കാര്‍ നല്കിയ പാനലില്‍ നിന്നും നിയമനം നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനമാനം ചാന്‍സിലര്‍ തള്ളിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിച്ചിരുന്നത്.