50 സ്ത്രീകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്കാന് കുടുംബശ്രീ.മികച്ച തൊഴിലും വരുമാനവര്‍ധനയും ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍’ എന്ന ആശയത്തില്‍ എത്തിക്കാനുള്ള ഫീല്‍ഡ് തല പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങള്‍,ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തില്‍.സ്മാര്‍ട്ട് ഫാമിങ്, അഗ്രി ഡ്രോണ്‍ ഹാര്‍ഡ്-വെയര്‍, മെയിന്റനന്‍സ് ആന്‍ഡ് സര്‍വീസിങ്,ഡ്രോണ്‍ സിമുലേറ്റര്‍,ട്രയല്‍ ഡ്രോണ്‍ ഫ്ളയിങ്,ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്ളയിങ് എന്നിവയില്‍ ഫീല്‍ഡ്തല പരിശീലനവും നല്‍കും.പങ്കെടുക്കുന്നവര്‍ക്ക് ഡ്രോണ്‍ ലഭ്യമാക്കിയിട്ടുണ്ട്.
ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്

വനിതകളുടെ തൊഴില്‍ നൈപുണ്യശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് കാര്‍ഷികമേഖലയെ ആധുനികവല്ക്കരിക്കാന് കഴിയും. കൂടാതെ കാര്‍ഷികരംഗത്ത് മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയും തൊഴിലവസരങ്ങളും വരുമാനവും കൈവരിക്കാനായാല്‍ കൂടുതല്‍ വനിതാ കര്‍ഷകര്‍ രംഗത്തേക്കെത്തുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും ചേര്‍ന്ന് നാലുദിവസത്തെ പരിശീലനമാണ് നല്‍കുന്നത്.