മുബൈ സ്ഫോടത്തിന്റെ സൂത്രധാരനും ലഷ്കർ ഇ തൊയ്ബയുടെ നേതാവുമായ അബ്ദുൾ റഹ്മാൻ മക്കി അന്തരിച്ചു. ഉയർന്ന പ്രമേഹത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 166 പേരെ കൊല്ലപ്പെടുത്തിയ മുബൈ സ്ഫോടനത്തിൽ മക്കി സാമ്പത്തിക സഹായം നൽകിയിരുന്നു .
ധനസഹായം നൽകിയ കേസിൽ മക്കിയെ 2020 ൽ കോടതി ആറ് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. 2023 ൽ ഐക്യരാഷ്ട്രസഭ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയനാക്കുകയും ചെയ്തു.