കാലിഫോർണിയ: ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ നേരിട്ട് കൊണ്ടിരിക്കുകയാണ് അമേരിക്കയിലെ കാലിഫോർണിയ. ആറിടത്ത് ഉണ്ടായ തീപിടിത്തത്തിൽ ഹോളിവുഡ് ഹിൽസിൽ ഉണ്ടായ തീപിടിത്തമാണ് എറ്റവും ഒടുവിലത്തേത്. കാലിഫോർണിയയിലെ കാട്ടുതീയെ മഹാ ദുരന്തമായി പ്രഖ്യാപിച്ചു.
തീ ആളിപ്പടർന്ന് 60 ഏക്കറോളം കത്തിനശിച്ചു. ഇതിൽ സെലിബ്രറ്റികളുടെ വീടുകളടക്കം കത്തിച്ചാമ്പലായി. താരങ്ങളായ പാരിസ് ഹിൽട്ടൺ,മാൻഡി മൂർ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.