മാഞ്ചസ്റ്റര്‍ സിറ്റി: യുകെയില്‍ മലയാളി നഴ്സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ റോയല്‍ ഓള്‍ഡ് ഹാം ആശുപത്രിയില്‍ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. ചികിത്സയ്ക്ക് എത്തിയ റൗമോണ്‍ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാന് ചികിത്സയിലാണ്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ അച്ചാമ്മയെ ആക്രമിച്ചത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്. പൊലീസ് ഇയാളെ റിമാന്‍ഡ് ചെയ്തു. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.അച്ചാമ്മ ചെറിയാന് കഴിഞ്ഞ 10 വര്‍ഷമായി ഈ ആശുപത്രിയില്‍ ജോലി ചെയ്തുവരികയാണ്.