കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്.മമത വീഴുന്നതും സുരക്ഷാ ഉദ്യോഗസ്ഥന് സഹായത്തിനെത്തുന്നതും ഉള്‍പ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്സോളിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.
യുഎഇയില്‍ നേരിയ ഭൂചലനം:ആളാപായമില്ല
രണ്ട് മാസത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രിക്കുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.മാര്‍ച്ച് 14-ന് ഖലിഗട്ടിലെ വസതിയില്‍വെച്ച് മമത അപകടത്തില്‍പ്പെട്ടിരുന്നു.അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.