അനുഷ എൻ .എസ്
ലോകത്തൈമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ ആവേശത്തിലാക്കികൊണ്ടാണ് ഇന്നലെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പഖ്യാപനം നടന്ന്ത. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ബ്ളസി ചിത്രം ആടുജീവിതം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിന് ജീവന്നല്കിയ പ്രിത്വിരാജാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിയായി ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉര്‍വ്വശിയും ബീന ആര് ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നടന് പൃഥ്വിരാജിന്റെയും സംവിധായകന് ബ്ളസിയുടെയും, ആടുജീവിതത്തിന്റെ ഹോള്‍ ടീമിന്റെയും നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം യാഥാര്‍ഥ്യമായത്.
എന്നാല്‍ അവാര്‍ഡ് ലഭിച്ച സന്തോഷത്തേക്കാളും സോഷ്യല്‍മീഡിയാ ലോകത്തും ആരാധകര്‍ക്കിടയിലും പുകയുന്നൊരു വിഷയത്തെക്കുറിച്ചാണ് ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്.
മികച്ച നടനെകണ്ടെത്താനുള്ള മത്സരത്തില്‍ മമ്മൂട്ടിയെന്ന മഹാനടനെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധം എങ്ങും തിളച്ചുമറിയുകയാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡിന് അവസാന റൗണ്ടില്‍ വരെ പലവട്ടം പേര് ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ തവണ അവാര്‍ഡ് നിഷേധിക്കപ്പെട്ട ഏക നടന് മമ്മൂട്ടി തന്നെയായിരിക്കും. പക്ഷേ ജനങ്ങളുടെ മനസ്സിലെ നാഷണല്‍ അവാര്‍ഡ് താങ്കള്‍ക്ക് തന്നെയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷിച്ചതാണ് മമ്മൂക്കയ്ക്ക് ഒരു ദേശീയ അവാര്‍ഡ്. 100% പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടിയില്ലാതായെന്നായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടി് ഒഴുകി.
അമരം, പേരന്പ് തുടങ്ങി എത്രയെത്ര സിനിമകള്‍. സങ്കടം ഉണ്ട്. പിന്നെ ജനമനസ്സുകളില്‍ എന്നും ജീവിച്ചിരുന്ന കഥാപാത്രമാണല്ലോ കാതല്‍ ദി കോര്‍ എന്ന സിനിമയിലേത്. ഇത്തരത്തിലാണ് ആരാധകര്‍ അവരുടെ പ്രതിഷേധം അറിയുച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇന്നും ദേശീയ അവാര്‍ഡില്‍ മമ്മൂക്ക ഫൈനല്‍ റൗണ്ടില്‍ ഉണ്ട്. പുതിയ പ്രതീക്ഷകള്‍ ഒന്നുമില്ല. എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറം, 1980 കളില്‍ തുടങ്ങി ഈ 2024 ലും നിങ്ങള്‍ക്കെല്ലാം എതിരാളി ഈ 73 കാരന് തന്നെയാണല്ലോ. അതു തന്നെയാണ്, ലോകത്തില്‍ത്തന്നെ അപൂര്‍വ്വമായ ഏറ്റവും വലിയ അവാര്‍ഡ്. അന്നും ഇന്നും ദേശീയ വേദയിലും സംസ്ഥാന തലത്തും ഒരുപോലെ നില്ക്കുന്ന ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സീനിയര്‍ താരം അത് നിങ്ങള്‍ ആയിരിക്കും മമ്മൂക്കാ….
മമ്മൂക്കയ്ക്ക് ഒരു ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. ഏതായാലും അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചു എന്ന് പറയുന്നത് തെറ്റാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കാതെ പോയത്. അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നു. ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ചു. അവാര്‍ഡ് മമ്മുക്ക തന്നെ കൊണ്ടുപോകും എന്ന്. യഥാര്‍ഥ അവാര്‍ഡ് പ്രേക്ഷകര്‍ നല്കുന്ന പ്രോത്സാഹനവും തീയറ്ററില്‍ ലഭിക്കുന്ന കൈയ്യടിയും ആണ്… എന്നിങ്ങനെ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ ദേശീയ സിനിമ അവാര്‍ഡില്‍ മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും ദേശീയ അവാര്‍ഡ് ജൂറി അംഗവുമായ എം.ബി പദ്മകുമാര്‍ 2022 ല്‍ ഇറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു.
നന്്പകല് പോയിട്ട് മമ്മൂട്ടിയുടെ ഒരു സിനിമപോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്നും മമ്മൂട്ടിയുടെ സിനിമകള്‍ ദേശീയ പുരസ്കാര മത്സരത്തിന് അയക്കാതിരുന്നത് ആരുടെ ബുദ്ധിയാണെന്ന് കണ്ടെത്തണമെന്നും എം.ബി പദ്മകുമാര്‍ ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധങ്ങളും ആരോപണങ്ങളും ഒക്കെ ചൂടുപിചിടിച്ച് നടന്നുകൊണ്ടിരുന്നപ്പോഴും അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസ അറിയിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.
അതേ സമയം മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനിക്ക് നേരെയും ആരാധകര്‍ ശക്തമായ രീതിയില്‍ പ്രതിഷേധിക്കുന്നുണ്ട്. ദേശീയ അവാഗ്ഡിന് അര്‍ഹമായ നന്‍പകല്‍ നേരത്ത് മയക്കവും,റോഷാക്കുമൊക്കെ അവാര്‍ഡിന് അയക്കാതിരുന്നതിന് മമ്മൂട്ടി കമ്പനി സമാധനം പറയണമെന്നും ഉത്തരവാദിത്വമില്ലാത്ത സ്റ്റാഫുകളെയെല്ലാം മമ്മൂട്ടി കമ്പനിയില്‍ നിന്ന് പറഞ്ഞ് വിടണമെന്നുമൊക്കെയാണ് ആരാധകര്‍ കമന്റിലൂടെ വ്യക്തമാക്കിയത്.
മമ്മൂട്ടിയുടെ ഒരു ചിത്രവും അവാര്‍ഡിനായി എത്തിയിരുന്നില്ലെന്നാണ് ജൂറി കമ്മിറ്റി അറിയിക്കുന്നത്. അവാര്‍ഡിനായി അയക്കാതെ എങ്ങിനെയാണ് മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും തമ്മില്‍ ഇഞ്ചോട് ഇഞ്ച് പോരാട്ടമെന്ന വാര്‍ത്ത വന്നത്. ആരുടെ ബുദ്ധിയാണ് ഇതൊക്കെ … ? മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പ്രാഥമിക റൗണ്ടില്‍ തഴയപ്പെട്ടതാണോ… എന്താണ് സംഭവിച്ചത്… ? ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കു ആരാണ് മറുപടി നല്‍കുക. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്… ?