മണിപ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം മണ്ണിപ്പൂര്‍ വീണ്ടും കലാപ കലുഷിതം. ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം വീണ്ടും ആരംഭിക്കുന്നത്. ശനിയാഴ്ച മുതല്‍ സംസ്ഥാനത്തെ അന്തരീക്ഷം കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറിയിച്ചു. സംസ്ഥാനത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സന്നദ്ധത അറിയിച്ചത്.