ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം ഗംഭീരമായി മുന്നേറുകയാണ്. ബോക്സ് ഓഫീസ് കത്തിക്കയറിയ മാർക്കോ ഇപ്പോൾ കൊറിയയിൽ റിലീസിന് ഒരുങ്ങുകുകയാണ്. ദക്ഷിണ കൊറിയൻ എൻ്റർടൈൻമെന്റ് പവർഹൗസായ നൂറി പിക്ചേഴ്സുമായികരാർ ഉറപ്പിച്ചു.
മാർക്കോയുടെ ഈ നേട്ടത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ രംഗത്തെത്തി. ബാഹുബലിക്ക് ശേഷം ദക്ഷിണ കൊറിയയിൽ ഇത്രയും അഭിമാനകരമായ നേട്ടം സ്വന്തമാക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണിത്. ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിലാണ് മാർക്കോ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.