ഒട്ടാവ: കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ഇന്ത്യൻ വംശജരായ കമൽ ഖേരയും അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ടെന്നാണ് വിവരം. ഈ ആഴ്ച ആദ്യമാണ് കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുത്തത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമാണ് അദ്ദേഹം.
യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാർണി അധികാരമേൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുകയെന്നതാണ് മുന്നിലുള്ള വെല്ലുവിളി
2015 മുതൽ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ച ജസ്റ്റിൻ ട്രൂഡോ ജനുവരിയിൽ രാജി പ്രഖ്യാപിച്ചതോടെയാണ് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തിയത്.