തിരുവനന്തപുരം മര്യനാട് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ്(47) ആണ് മരിച്ചത്.ഇന്ന് രാവിലെ 6;30 നാണ് സംഭവം.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വളളം തിരയില്‍ പെട്ട് മറിയുകയായിരുന്നു.12 പേരാണ് വളളത്തിലുണ്ടായിരുന്നത്.പരിക്കേറ്റ അരുള്‍ദാസന്‍,ബാബു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.