പാരീസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള സാധ്യത പട്ടിക പുറത്തുവിട്ടു. ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും പട്ടികയില്‍ ഇടമില്ല. 2003 മുതല്‍ ഇതുവരെ ഇതാദ്യമായാണ് ഇരുവരും ഇല്ലാതെ സാധ്യത പട്ടിക പുറത്തുവിടുന്നത്.പുരസ്കാരത്തിനായി 30 താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.അര്‍ജന്റീനയുടെ ലിയോണല്‍ സ്കലോണി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോള, റയല്‍ മാഡ്രിഡിന്റെ കാര്‍ലോ അഞ്ചലോട്ടി, ബയര്‍ ലെവര്‍ക്യൂസന്റെ സാബി അലോന്‍സോ എന്നിവര്‍ ലിസ്റ്റിലുണ്ട്.
മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിന് സ്പാനിഷ് താരം ലാമിന് യമാല്‍, അര്‍ജന്റീനയുടെ ഗര്‍ണാചോ, റയല്‍ മാഡ്രിഡിന്റെ തുര്‍ക്കിഷ് താരം അര്‍ദ്ര ഗുളര്‍ എന്നിവരാണ് ലിസ്റ്റിലുള്ളത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ്, റയല്‍ മാഡ്രിഡിന്റെ ആന്ദ്രേ ലുനിന്, പിഎസ് ജി യുടെ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡോണരുമ, ഡിഗോ കോസ്റ്റ, എന്നിവര്‍ സാധ്യത പട്ടികയിലുണ്ട്.ഒക്ടോബര്‍ 28 നാണ് പുരസ്കാര പ്രഖ്യാപന ചടങ്ങ്.