കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പിയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗേറ്റിന്റെ കമ്പി ശരീരത്തില്‍ തുളച്ചുകയറി നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മ്യതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്.