ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. പുതിയ പെന്ഷന് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതില്‍ നടന്നേക്കുമെന്നാണ് സൂചന.
പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് മോദി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്.പഴയ പെന്ഷന് സ്കീം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി സെക്രട്ടറിയേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തങ്ങളെ ക്ഷണിച്ചതില്‍ ജെ.സി.എം. സെക്രട്ടറി ശിവ്ഗോപാല് മിശ്ര നന്ദി അറിയിച്ചു.
തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ശിവ്ഗോപാല് മിശ്ര പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിലൂടെ എട്ടുലക്ഷം റെയില്‍വേ ഉദ്യോഗസ്ഥരടക്കം 16 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ജെ.സി.എം. സെക്രട്ടറിയടക്കം പത്ത് അംഗങ്ങള്‍ സംഘടനയെ പ്രതിനിധീകരിക്കും. പേഴ്സണല്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ ഉണ്ടാകും