പ്രയാഗ് രാജില്‍ നടന്ന മഹാ കുംഭമേളയില്‍ മാല വില്ക്കാന് എത്തിയ വെള്ളാരം കണ്ണുകളുളള പെണ്‍കുട്ടി ഏവര്‍ക്കും സുപരിചിതയാണിപ്പോള്‍. എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബോളിവുഡിന്റെ മായിക ലോകത്തേക്ക് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്.
ബോളിവുഡ് സംവിധായകന് സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂര്‍ എന്നാകും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
‘ബ്രൗണ്‍ ബ്യൂട്ടി’ എന്നായിരുന്നു മൊണാലിസയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മൊണാലിസയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇവരെ കാണാന്‍ നിരവധി പേര് എത്തുകയും തിക്കും തിരക്കും വര്‍ദ്ധിക്കുകയും ചെയ്തു. പിന്നാലെ മൊണാലിസയെ പിതാവ് വീട്ടിലേക്ക് മടക്കി അയച്ചു.