മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ ഒരാൾ കൊല്ലപ്പെട്ടു.അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ മെയ് തെ അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലില്‍ അടക്കം വലിയ സംഘര്‍ഷമാണ് ഉണ്ടായത്. സംഘര്‍ഷം ശക്തമായതോടെ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കുക്കി വനിത സംഘടനകളടക്കം സംഘര്‍ഷത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് പരാതി നല്കി.
ക്യാങ് പോപ്പിയില്‍ കാണാതായ മുന്‍ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മെയ് തൈ സംഘടനകള്‍ ഇദ്ദേഹത്തെ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയെന്ന് ആരോപിച്ച് കുക്കി സംഘടനകള്‍ രംഗത്തെത്തി. കുക്കികളെ വംശഹത്യ നടത്താന്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കുക്കി വനിത സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്കി.