കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റ് എംപിമാർക്കൊപ്പം പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിജെപി രാജ്യസഭാ എംപി ഫാങ്നോൺ കൊന്യാക് . എന്റെ അന്തസ്സും ആത്മാഭിമാനവും രാഹുൽ ഗാന്ധി വ്രണപ്പെടുത്തിയിരിക്കുന്നു എന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കൊന്യാക് കത്തയച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പാർലമെന്റെ വളപ്പിൽ പ്രതിഷേധിക്കുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്നാണ് കൊന്യാക് ആരോപിച്ചിരിക്കുന്നത് . ഇത് രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ചൊവ്വാഴ്ച രാജ്യസഭയിലെ ചര്‍ച്ചയില്‍ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ഇന്ന് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ ബിജെപി എംപിമാർ തന്നെ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.