മുംബൈ : മുംബൈ ഭീകരാക്രമണത്തിന്റെ 16–ാം വാർഷികമാണ് ഇന്ന്. 2008 നവംബർ 26 ന് താജ് ഹോട്ടൽ, ഒബ്റോയ് ട്രൈഡന്റെ ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിന്റെ 16-ാം വാർഷികമാണ് .
ഈ ഭീകരാക്രമണത്തിൽ 20 സുരക്ഷാ സേനാംഗങ്ങളും 26 വിദേശികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലുടനീളം നാല് ദിവസത്തോളം വെടിവെപ്പും ബോംബാക്രമണവും നീണ്ടുനിന്നു. 2008 നവംബർ 26 ബുധനാഴ്ച തുടങ്ങി നവംബർ 29 ശനിയാഴ്ച വരെയായിരുന്നു ആക്രമണം . 16–ാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും.
തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍ ബിജെപി പിടിക്കും: ശോഭാ സുരേന്ദ്രന്
പാക്കിസ്ഥാനിൽ നിന്ന് ഗുജറാത്ത് തീരം വഴി കടൽമാർഗം ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെത്തിയ പത്തംഗ ഭീകരസംഘം പലവഴിക്ക് പിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബ യിൽ നിന്നുള്ള പത്ത് തീവ്രവാദികളാണ് ഈ ആക്രമണം അഴിച്ചുവിട്ടത്.
ഈ ആക്രമണത്തെ അതിജീവിച്ച ഒരാളാണ് ദേവിക , ആ സമയത്ത് ദേവികക്ക് ഒമ്പത് വയസായിരുന്നു. അവളുടെ കാലിൽ ആണ് വെടിയേറ്റത് . സംഭവ നടന്ന ദിവസം അച്ഛനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ദേവിക. അവിടെ വെച്ചാണ് ഭീകരർ വെടിയുതിർത്തത്. അച്ഛനും സഹോദരനും ഒപ്പം പൂനെയിലേക്ക് പോകാനാണ് ദേവിക സിഎസ്ടി റെയിൽവേ സ്റ്റേഷനിലെത്തിയത്. ആറോളം ശസ്ത്രക്രിയകൾ കാലിൽ നടത്തേണ്ടിവന്നിരുന്നു.
ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെതിരെ ദേവിക മൊഴി കൊടുത്തിരുന്നു. ബാക്കിയുള്ള അക്രമികളെ സുരക്ഷാസേന വധിക്കുകയും ചെയ്തിരുന്നു.