മുംബൈ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്റിന്റെ തുടക്കം തകര്‍ച്ചയോടെ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന കീവികള്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ 15 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ഡെവണ്‍ കോണ്‍വെയെ (40) വിക്കറ്റിന് മുന്നില്‍ കുരുക്കി ആകാശ് ദീപാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. നായകന് ടോം ലാതത്തെ 28 റണ്‍സിനും മികച്ച ഫോമിലുള്ള രചിന് രവീന്ദ്രയെ വെറും അഞ്ച് റണ്‍സിനും പുറത്താക്കി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്കി.
ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്കി പകരം മുഹമ്മദ് സിറാജിനെയാണ് ഇന്ത്യ കളത്തില്‍ ഇറക്കിയിരിക്കുന്നത്. അവസാന ദിവസങ്ങളില്‍ സ്പിന്നിന് അനുകൂലമാകുന്ന പിച്ചില്‍ ടോസ് നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടി ആകാനാണ് സാധ്യത.