മുനമ്പത്തെ ഭൂമി വിവാദം ചിലര്‍ സര്‍ക്കാരിനെതിരെ വലിയ തോതില്‍ പ്രചരിപ്പിക്കുകയാണെന്നും ഇടപെടേണ്ട സമയത്ത് സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രീതിയില്‍ തന്നെയാകും ഇടപെടുക. ഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരുടെ താത്പര്യം ഹനിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
ഈ വിഷയം തങ്ങള്‍ക്കെതിരെ ഉപയോഗിച്ചാല്‍ അതിന് ആയുസ് കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എപ്പോഴും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.