തിരുവനന്തപുരം: മനമ്പത്തെ ഭൂമിപ്രശ്നം പരിഹരിക്കാന്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായരെയാണ് കമ്മീഷനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
കമ്മീഷന് മൂന്ന് മാസത്തിനകം കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. അതുവരെ ആരെയും കുടിയിറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ വഖഫ് ബോര്‍ഡ് താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടീസിന്മേൽ തുടര്‍നടപടികള്‍ വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുനമ്പത്തെ പ്രദേശവാസികള്‍ രംഗത്തെത്തി. തീരുമാനം അംഗീകരിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. സമരക്കാര്‍ മുനമ്പത്ത് പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.