കൊച്ചി:ഇന്ത്യയിലെ പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ആന്ധ്രപ്രദേശില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി ചോടവാരത്ത് ആദ്യത്തെ ബ്രാഞ്ച് തുറന്നു. മുത്തൂറ്റ് മൈക്രോഫിന്‍ സിഒഒ ഉദീഷ് ഉല്ലാസ്,മുത്തൂറ്റ് മൈക്രോഫിന്‍ സിഎച്ച്ആര്‍ഒ സുബ്രാന്‍സു പട്നായക് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഈ പുതിയ ബ്രാഞ്ച് ആരംഭിച്ചതോടെ മുത്തൂറ്റ് മൈക്രോഫിനിന്റെ ശൃംഖല 20 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.3.4ദശലക്ഷം ഉപഭോക്താക്കളുണ്ട്. ഈ വിപുലീകരണത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്ന ചെറുകിട വായ്പയില്‍ കമ്പനിയുടെ വൈദഗ്ധ്യം ആന്ധ്രാപ്രദേശില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.
വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്കും വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം നല്കി ശാക്തീകരിക്കാനാണ് പുതിയ ബ്രാഞ്ച് ലക്ഷ്യമിടുന്നത്. വനിതാ സംരംഭകര്‍ക്ക് മുന്‍ഗണന നല്കി വരുമാനം ഉണ്ടാക്കുന്ന വായ്പകളും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണയും നല്‍കും,അവരുടെ ചെറുകിട ബിസിനസുകള്‍ വളര്‍ത്താനും ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും അതുവഴി സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനും സഹായിക്കും. വനിതകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലാണ് സേവനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചോടവാരം ബ്രാഞ്ചിലൂടെ വനിതകള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനുള്ള തങ്ങളുടെ ലക്ഷ്യത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൈക്രോഫിനാന്‍സ് സേവനങ്ങളാണ്ബ്രാഞ്ചിലൂടെ ലഭ്യമാക്കുന്നതെന്നും ആന്ധ്രപ്രദേശില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമായെന്നും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്യം നേടുന്നതിന് വേണ്ട സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.