തിരുവനന്തപുരം:വടകരയില്‍ അധിക്ഷേപം തുടങ്ങിവച്ചത് യു ഡി എഫാണെന്നും സി പി എം വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.യു ഡി എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ് കാഫിര്‍ പ്രയോഗം.കെ കെ ശൈലജ ടീച്ചറെ ടീച്ചറമ്മയെന്ന പേരിനെ വിളിച്ച് അധിക്ഷേപിച്ചാണ് തുടക്കം.കെ കെ ശൈലജ മുസ്ലിം വിരോധിയെന്ന് പ്രചരിപ്പിച്ചു.വ്യക്തിഹത്യയില്‍ ഊന്നിയുള്ള പ്രചാരണം നടത്തിയത് യു ഡി എഫ്.
നവമാധ്യമങ്ങളില്‍ നടത്തുന്ന കള്ള പ്രചാരണങ്ങളെ തുറന്നു കാട്ടുകയെന്നത് പാര്‍ട്ടി നയം.കാലാകാലമായി മതനിരപേക്ഷതയ്ക്കായി നിലകൊണ്ട പാര്‍ട്ടിയാണ് സി പി എം.കോലീബീ സഖ്യത്തിന് അരങ്ങേറ്റം കുറിച്ച സ്ഥലം കൂടിയാണ് ന്യൂമാഹി.ലീഗും കോണ്‍ഗ്രസും എസ് ഡി പി ഐയുടെ ഘടകകക്ഷിയേപ്പോലെ പ്രവര്‍ത്തിച്ചു.വ്യാജ വാര്‍ത്തയും വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണവുമെല്ലാം നിര്‍മ്മിക്കുന്നത് ആരാണെന്ന് എല്ലാവര്ക്കും അറിയാം.യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ആരാണ് ഇതൊക്കെ നിര്‍മ്മിച്ചത്.അശ്ലീലവും വ്യാജ വീഡിയോയും പ്രചരിപ്പിച്ചത് യു ഡി എഫ് കേന്ദ്രങ്ങളാണ്.

കാഫിര്‍ പ്രയോഗം സംബന്ധിച്ച് പരാതി നല്‍കിയത് എല്‍ ഡി എഫാണ്.അതിനാല്‍ മാധ്യമങ്ങള്‍ സി പി എമ്മിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയല്ല വേണ്ടത്.പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരികയാണ്.കുറ്റവാളികളെ കണ്ടെത്തുന്നതിന് മുന്‍പായി വിധിയെഴുതുകയാണ് മാധ്യമങ്ങള്‍.വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാടും സി പി എം കൈക്കൊള്ളില്ല.വര്‍ഗീയതയും അശ്ലീല പ്രചാരണവും നടത്തിയത് യു ഡി എഫാണ്.
പകുതി വെന്ത വാര്‍ത്തയുമായാണ് മാധ്യമങ്ങള്‍ രംഗത്തുവരുന്നത്.ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ സി പി എം നേരത്തെ തള്ളിപ്പറഞ്ഞ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടാണ്.പോരാളി ഷാജി ഇടതുപക്ഷമല്ല.ഇവരെയെല്ലാം നേരത്തെ തള്ളിയതാണ്.തെറ്റായ ഒരു പ്രവണതയേയും പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ല.സി പി എമ്മിന് ഒളിക്കാനൊന്നുമില്ല.എല്ലാം ഇടതുപക്ഷമാണ് എന്ന കള്ള പ്രചാരണവേല നടത്തുകയല്ല വേണ്ടത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയല്ല മാധ്യമങ്ങള്‍ ചെയ്യേണ്ടത്.
സന്ദീപാനനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ സംഭവവുമായി ഇത്തരം പ്രചാരണമാണ് നടത്തിയത്.പറയേണ്ടത് മുഴുവന്‍ പറയുക, അതിന് ശേഷം സത്യം പുറത്തുവന്നതിന് ശേഷം മൗനം പാലിക്കുക.ഇത്തരം ആശയം പ്രചരിപ്പിക്കാനുള്ള ശ്രമമല്ല കെ കെ ലതിക ചെയ്തത്.നാടിനെ രക്ഷിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്.പോസ്റ്റ് ഷെയര്‍ ചെയതുവെന്നല്ലാതെ എന്താണ് അവര്‍ ചെയ്തത്.തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഉണ്ടാതുപോലുള്ള നീക്കമാണ് വടകരയില്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ ഡോ ജോജോസഫിനെതിരെ നടന്നത അതേ രീതിയിലുള്ള നീക്കാമാണ് വടകരയിലും നടന്നത്. ഇതിലെല്ലാം അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കയാണ് വേണ്ടത്.
കാഫിര്‍ കേസ് ഇടതുപക്ഷത്തിനെതിരെ വരുന്നു എന്നാണ് ചില പത്രങ്ങള്‍ പറയുന്നത്.എന്താണ് തെളിവുകള്‍ ? പൊലീസ് അങ്ങിനെ പറഞ്ഞോ? സി പി എമ്മിന് ഇത്തരത്തിലൊരു ആവശ്യവുമില്ല.പാര്‍ട്ടിയെന്ന നിലയില്‍ സി പി എം അങ്ങിനെയൊരു നിലപാട് സ്വീകരിക്കില്ല. തെറ്റായ നിലപാട് കാരണം ചിലരെ പ്രതിയാക്കിയ ചരിത്രമുണ്ട്.വാട്സ് ആപ്പ് ഗ്രൂപ്പുകളെല്ലാം സി പി എമ്മിന്റേതാണ് എന്നു പറയുന്നതിന് എന്ത് അര്‍ത്ഥമാണ്. പോരാളി ഷാജിയെന്ന ഗ്രൂപ്പിനെയൊക്കെ പാര്‍ട്ടി തള്ളിപറഞ്ഞതല്ലേ ?പൊലീസ് പൂര്‍ണമായും ശരിയായാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായം ഇവിടെ ആര്‍ക്കുമില്ലല്ലോ.