പെട്രോൾ, അപകടകരമായ രാസവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്.പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനി മുതൽ നിർബന്ധമാണ്. ക്ലാസിൽ ഹാജരാകുന്നത് ഉറപ്പുവരുത്താൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. പരിശിലനം ലഭിച്ചുണ്ടോ എന്ന് ഉദ്യോഗസ്ഥൻമാർ പരിശോധിക്കും. ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ക്രിമിനൽ കേസ് എടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

അപകടകരമായ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രത്യേക ലൈസൻസും പരിശീലനവും വേണമെന്നാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച് (ഐ ഡി റ്റി ആർ), മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പരിശീലനം നേടാം.