തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐഎസിന്റെ സസ്പെന്ഷന് കാലാവധി നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്പെന്ഷന് നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചു എന്ന പേരിലായിരുന്നു പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.
ഭരണഘടനയുടെ പരമാധികാരത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് സസ്പെന്ഷന് ലഭിച്ചതിന് പിന്നാലെ എന്‍ പ്രശാന്ത് ഐ എ എസ് പ്രതികരിച്ചത്. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും പ്രശാന്ത് പറഞ്ഞിരുന്നു. അതേസമയം മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് ഐഎഎസിന് ക്ലീന്‍ ചിറ്റ് ലഭിച്ചു.