ഡൽഹി: അമിതവണ്ണത്തിനെതിരായ അവബോധം ഉണര്‍ത്താനുളള പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസത്തെ മന് കീ ബാത്തിലാണ് ഇത് സംബന്ധിച്ച് സൂചിപ്പിച്ചത്. പൊണ്ണത്തടിയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഈ നീക്കത്തിന് ശക്തി പകരാന്‍ 10 പേരെ വീതം നാമനിര്‍ദ്ദേശം ചെയ്യാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യത്തില്‍ കുറിച്ചു ആനന്ദ് മഹിന്ദ്ര, മീരാഭായി ചാനു, മോഹന്‍ലാല്‍, ഒമര്‍ അബ്ദുളള, മാധവന്, ശ്രേയ ഘോഷാല്‍, സുധാ മൂര്‍ത്തി തുടങ്ങി 10 പേരുടെ പേരാണ് മോദി നല്‍കിയിരിക്കുന്നത്.