നവകേരള ബസ് വീണ്ടും നിരത്തിലക്ക്. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. ബസ് കൂടുതൽ രൂപമാറ്റങ്ങൾ വരുത്തി ബംഗളുരുവിൽ നിന്ന് കോഴിക്കോട് എത്തിച്ചു. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
11 സീറ്റുകളാണ് അധികമായി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. ശൗചാലയം നിലനിർത്തിയിട്ടുണ്ട്.
മുൻപ് ഉണ്ടായിരുന്ന ബസ് നിരക്ക് കുറച്ചു. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബംഗുളുരു – കോഴിക്കോട് യാത്രയിൽ 930 രൂപയാണ് ഈടാക്കിയത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്.