കണ്ണൂര്‍: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന വാദമുയര്‍ത്തി പി പി ദിവ്യ. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് എഡിഎമ്മിന്റെ ഫോണ്‍ രേഖകളടക്കം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദം ഉയര്‍ത്തിയത്.
എഡിഎം പ്രശാന്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങള്‍. കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും വാദത്തില്‍ പറയുന്നു.
അഞ്ചാം തീയ്യതി പ്രശാന്തെടുത്ത സ്വര്‍ണ വായ്പയും പ്രശാന്തനും നവീന്‍ ബാബുവും തമ്മില്‍ കണ്ടതിന്റെ ടവര്‍ ലൊക്കേഷനും സിസിടിവി ദൃശ്യവും ഫോണ്‍ വിളിച്ചതിന്റെ രേഖകളും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകന് കെ.വിശ്വന് കോടതിയില്‍ ആവശ്യപ്പെട്ടത്.
പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത് കൈകൂലി നല്‍കിയതിനാണ്. ഇതിലൂടെ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.