എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് ഹൈക്കോടതി . നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.
സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു.
വിധിയിൽ വീണ്ടും അപ്പീൽ പോകുമെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും കേസിൽ നിന്ന് പിന്മാറില്ലെന്നും ഏതറ്റവരയും മുന്നോട്ട്പോകുമെന്നും മഞ്ജുഷ അറിയിച്ചു . കേസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ടിട്ട് ഉള്ള സംശയങ്ങൾ നിലനിൽക്കുന്നുവെന്നും ഭാര്യ പറഞ്ഞു.