പത്തനംതിട്ട: തഹസില്‍ദാര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന അഭ്യര്‍ത്ഥന നല്കി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിലവില്‍ കോന്നി തഹസില്‍ദാറായ തനിക്ക് തത്തുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുളള ആപേക്ഷയാണ് റവന്യൂ വകുപ്പിന് മഞ്ജുഷ നല്‍കിയത്.
പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതോടെ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം.
പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.