തിരുവനന്തപുരം∙ എന്‍സിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാര്‍. ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡന്റുമാര്‍ പിന്തുണക്കത്ത് നല്കി. രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ശരദ് പവാര്‍ പ്രഖ്യാപനം നടത്തും. ജിതേന്ദ്ര ആവാദ് കേരളത്തില്‍ പ്രധാനനേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
പി.സി ചാക്കോയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി പ്രതിസന്ധിയില്‍ നില്ക്കുന്ന ഘട്ടത്തില്‍ തോമസ് കെ.തോമസ് നേതൃപദവിയിലേക്ക് വരട്ടെ എന്ന നിര്‍ദേശം മന്ത്രി എ.കെ ശശീന്ദ്രനാണ് മുന്നോട്ടുവച്ചത്. പി.സി.ചാക്കോയും ഇതിനെ എതിര്‍ത്തില്ല. തുടര്‍ന്ന് ജില്ലാ നേതാക്കന്മാരുടെ അഭിപ്രായം അറിയാന്‍ വേണ്ടിയാണ് ജിതേന്ദ്ര അവാദിനെ കേരളത്തിലേക്ക് അയച്ചത്. അധ്യക്ഷ പദവി രാജിവച്ച പി.സി ചാക്കോ, ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തുടരും.