ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം ജനനായകൻ്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂണോടെ പൂര്‍ത്തിയാകുമെന്ന അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്.
സിനിമാ അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഒപ്പം വിജയ്യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്ന മറ്റൊരു അപ്ഡേറ്റും പുറത്തു വന്നു.
ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ജനുവരി ഒമ്പതി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ്യുടെ ഭാഗം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമാ വിട്ടാനൊരുങ്ങുന്ന വിജയിയുടെ അവസാന ചിത്രമായിരിക്കും ജനനായകൻ.