തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ഗോപൻ സ്വാമി സമാധിയായെന്നാണ് കുടുംബം പറയുന്നത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയെന്ന പരാതിയിൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന സബ് കളക്ടറുമായുള്ള ചർച്ചയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു.
എന്നാൽ വാർത്ത വൈറൽ ആയതോടെ ഗോപൻ സ്വാമിയേ എല്ലാരും ഉപേക്ഷിച്ച മട്ടാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ എല്ലാം ചർച്ച ചെയ്യുന്നത് തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് ഒ വി ഐ എ എസിനെ കുറിച്ചാണ്. ന്യൂസിന് താഴെയുള്ള കമന്റ് സെക്ഷൻ മൊത്തം കളക്ടറെ പറ്റിയുള്ള ചർച്ചകളും രസകരമായ കമൻറുകളും മാത്രമാണ് കാണാനാകുന്നത്. യുവാവായ കളക്ടറിന്റെ കാര്യപ്രാപ്തിയും, സംസാരത്തിലെ വ്യക്തതയും, മിതത്വവും, ലുക്കും, ഗ്ലാമറും വരെ ചർച്ചയാണ്.
കണ്ണൂർ പാടിയോട്ടുചാൽ സ്വദേശിയായ കളക്ടർ 2021 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ റാങ്ക് 57 നേടിയാണ് സിവിൽ സർവീസ് കരസ്ഥമാക്കിയത്. ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം. പിന്നീട് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തതിനു ശേഷമാണ് സിവിൽ സർവീസിലേക്ക് കടക്കുന്നത്. നിലവിൽ തിരുവന്തപുരം ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണറും സബ് കളക്ടറുമായി പ്രവർത്തന മേഖലയിൽ സജീവമാണ് ആൽഫ്രഡ്.