തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്കാരം ഇന്ന്. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്കാരം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഗോപന്‍സ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും ‘മഹാസമാധി’ നടക്കുക.
ഇന്നലെ രാവിലെയാണ കല്ലറയുടെ സ്ലാബ് മാറ്റി ഗോപന് സ്വാമിയുടെ മ്യതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു ഗോപന് സ്വാമിയുടെ മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഗോപന് സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ.