കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രതീഷ്(32) ആണ് മരിച്ചത്. 40 ശതമാനം പൊളളലേറ്റ രതീഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണാണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികളുടെ ജാമ്യം കോടതി റദ്ദാക്കി.