കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഷിബിന്‍ രാജിന് 60% പൊള്ളലേറ്റിരുന്നു.
ചികിത്സയിലായിരുന്ന കെ രതീഷ്(32), ബിജു(38) എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. ഒക്ടോബര്‍ 28ന് അര്‍ധരാത്രിയാണ് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായത്. പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ക്ഷേത്രഭാരവാഹികളുടെ ജാമ്യം കോടതി റദ്ദാക്കി.