കോട്ടയം: കോട്ടയം മാഞ്ഞൂരിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. അമിതയും ഭർത്താവും തമ്മിലുളള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരണത്തിൽ ദുരുഹത ആരോപിച്ച് അമിതയുടെ മാതാപിതാക്കൾ പരാതി നൽകി. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.