കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളില്‍ ജനപ്രിയതാരമാണ് നിവിന്‍ പോളി. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് കഴിയാത്തത് ആരാധകരെ സംബന്ധിച്ച് ഏറെ വിഷമമുളള കാര്യമാണ്. മോശം സിനിമകളും തുടര്‍പരാജയങ്ങളും നിവിന്‍ പോളി എന്ന നടനെ വിടാതെ പിന്തുടര്ന്നു. തന്റെ തടിയുടെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നിവിന്‍ ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ നിവിന്‍ പോളിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രൗണ്‍ ഷര്‍ട്ടും ബ്ലാക്ക് പാര്‍ട്ടുമിട്ട് മെലിഞ്ഞു പക്കാ സ്റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിന്‍ ചിത്രത്തിനുള്ളത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി സിനിമാതാരങ്ങളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. താരത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണിതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.