കല്‍പ്പറ്റ: വയനാട്ടില്‍ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ മുസ്ലിംലീഗ് ഉണ്ടാകും. പ്രിയങ്കയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചക്കൊടി പിടിക്കുന്നതില്‍ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെയും സിപിഎമ്മിന്റെയും വൃത്തികെട്ട രാഷ്ട്രീയമാണെന്നും അധികം വൈകാതെ ഇരു പാര്‍ട്ടികളും ഒന്നിക്കുന്നത് വൈകാതെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.