ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തനിക്കെതിരെ അവിശ്വാസ പ്രമേയ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങള്‍ തളളി ഒളിമ്പിക് അസോസിയേഷനില്‍ അധ്യക്ഷ പി ടി ഉഷ. സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാരാണെന്നും പി ടി ഉഷ പ്രതികരിച്ചു.
‘നേരത്തെയും പുറത്താക്കാന്‍ ശ്രമം ഉണ്ടായി. അഴിമതി അനുവദിക്കാത്തതിനാല്‍ പ്രതികാരം ചെയ്യുകയാണ്. മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്കുന്നു’ എന്നും പി ടി ഉഷ പ്രതികരിച്ചു.
തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല എന്നും പി ടി ഉഷ പ്രതികരിച്ചു. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ പി ടി ഉഷക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യുമെന്നും പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര് പി ടി ഉഷക്ക് എതിരാണ് എന്നുമായിരുന്നു റിപ്പോര്‍ട്ട്.
കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന് എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു.