നിയമത്തിന് മുന്നില്‍ ആരും പറക്കില്ലയെന്നും സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി എം ബി രാജേഷ്.എല്ലാവര്ക്കും നീതി നടപ്പാക്കും.അതാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു.വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ നിയമവും നീതിയും നടപ്പിലാക്കും.ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും.അതിന് കാലതാമസമുണ്ടാകില്ല.
നിയമപരമായ പരിശോധന അടക്കമുളള നടപടിക്രമങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കും.ബംഗാളി നടിയുടെ ആരോപണം ഉയര്‍ന്നതോടെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രഞ്ജിത് രാജിവെച്ചത്.യുവനടിയ രേവതി സമ്പത്തിന്റെ ആരോപണത്തിലാണ് സിദ്ദിഖിന്റെ രാജി.നടന് ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യും.