വലെൻസിയ: സ്പെയിനിൽ ഉണ്ടായ പ്രളയക്കെടുതിയിൽ പ്രതിഷേധിച്ച് ജനങ്ങൾ. സ്പെയിൻ കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ പറ്റി അധികൃതർ കൃത്യമായ മുന്നറിയിപ്പ് നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം. ജനരോഷം വർദ്ധിക്കുന്നതിനാൽ സ്പെയിൻ 500 സൈനികരെ കൂടി വലെൻസിയ മേഖലയിൽ വിന്യസിച്ചു.
സ്പെയിനിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ 200-ലധികം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ മരണങ്ങൾ വലെൻസിയ മേഖലയിലാണ്.
വെള്ളപ്പൊക്കത്തിൽ പട്ടണങ്ങൾ ചെളിമൂടി ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ വിച്ഛേദിക്കപ്പെട്ട നിലയിലാണ്. മരിച്ചവരെ ഭൂരിഭാഗം പേരെയും റോഡുകളിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ പലരും ജോലി കഴിഞ്ഞ് മടങ്ങുന്നവരായിരുന്നു.
ആയിരക്കണക്കിന് എമർജൻസി സർവീസ് ജീവനക്കാരും സൈനിക ഉദ്യോഗസ്ഥരും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.