നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണത്തില്‍ ഒരു പ്രത്യേകതയും സിപിഐഎമ്മും എല്‍ഡിഎഫും കാണുന്നില്ലെന്നും അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണം താല്കാലികം മാത്രമാണെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.
അന്‍വറിന്റെ കാര്യത്തില്‍ ഒരു വേവലാതിയുമില്ലെന്നും ടി പി രാമകൃഷ്ണന് വ്യക്തമാക്കി. അത് ഫലം ഉളവാക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ പഴയ കാല ചരിത്രം പരിശോധിച്ചാല്‍ ഇങ്ങനെയുള്ള എത്രയോ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും കണ്‍വീനര്‍ വ്യക്തമാക്കി.
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണോ വേണ്ടയോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെ. സിപിഐഎമ്മിനെതിരെ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് താല്പര്യമുണ്ടാകും. അങ്ങനെ വന്നുകൂടിയതാണ് ആളുകള്‍. അന്‍വര്‍ വിഷയം സിപിഐഎമ്മിന്റെ അകത്തുള്ള വിഷയമല്ല.
അന്‍വര്‍ പാര്‍ട്ടി മെമ്പര്‍ അല്ല. സിപിഐഎം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്. 2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.
ദേശീയതലത്തിലും സാര്‍വദേശീയ തലത്തിലും രാഷ്ട്രീയ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം. അന്‍വര്‍ സിപിഐഎമ്മിനെ ബാധിക്കുന്ന പ്രശ്നമേയല്ല. സിപിഐഎമ്മിന്റെ അണികള്‍ ഭദ്രമാണ്. മുന്‍കാലങ്ങളിലും ഇതുപോലുള്ള എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ട്.
അന്‍വറിനോട് നിശബ്ദമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. തിരിഞ്ഞു കുത്തുകയാണോ എന്ന് കടന്നല് രാജാക്കന്മാരോട് തന്നെ പോയി ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
എഡിജിപിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ല. എഡിജിപി കുറ്റം ചെയ്താല്‍ ഒരു ദാക്ഷീണ്യവും ഉണ്ടാകില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്താക്കി.