മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാനെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ സഹോദരനായ നോയല്‍ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തിരഞ്ഞെടുത്തത്. മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. 67 കാരനായ നോയല്‍ നിലവില്‍ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും.
വളരെ നല്ലവനും വിവേകിയുമായ മനുഷ്യന് എന്നാണ് നോയല്‍ ടാറ്റയെ ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡ് അംഗം ആര് ഗോപാലകൃഷ്ണന് വിശേഷിപ്പിച്ചത്. നോയല്‍ ടാറ്റ തലപ്പത്ത് എത്തുന്നത് ടാറ്റ ട്രസ്റ്റിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര് ദോരാബ്ജി ട്രസ്റ്റിനും രത്തന്‍ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സണ്‍സിനുള്ളത്.